റിലീസിന് മുൻപ് റിവ്യൂവും കളക്ഷനും, അത്ഭുതമായി പ്രമുഖ മാസിക | filmibeat Malayalam

2017-12-06 468

Magazine Writes Review For Ee.Ma.Yau before its release

പുതുമുഖങ്ങളെ അണിനിരത്തി ചരിത്രം സൃഷ്ടിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അങ്കമാലി ഡയറീസിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈ മ യൌ. നിരവധി പുതുമുഖങ്ങള്‍ ഈ ചിത്രത്തിലും അണി നിരക്കുന്നുണ്ട്. ഡിസംബർ ഒന്നിനാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ ചില സാങ്കേതിക തടസങ്ങള്‍‌ മൂലം ചിത്രത്തിൻറെ റിലീസ് മാറ്റിവെച്ചിരുന്നു. എന്നാല്‍ റിലീസിന് മുൻപ് റിവ്യൂ എഴുതി അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് മലയാളത്തിലെ ഒരു പ്രമുഖ മാസിക. ഇനീഷ്യലില്‍ നഗര പ്രദേശങ്ങളിലൊഴികെ കാര്യമായ ചലനം സൃഷ്ടിക്കുവാന്‍ ചിത്രത്തിനായില്ല. എങ്കിലും രണ്ടാം ദിവസം മുതല്‍ മിക്ക തിയേറ്ററുകളും നിറയുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെക്കന്‍ കേരളം കഴിഞ്ഞ വെള്ളിയാഴ്ച മഴയുടെ പിടിയിലായി എന്നതും ഈ മ യൗ വിന് ദോഷമായി എന്നും മാസികയുടെ റിവ്യൂവില്‍ പറയുന്നുണ്ട്.പല നല്ല സിനിമകളും തിയറ്ററുകളിലെത്തിയ ഉടനെ സിനിമയെ തകര്‍ക്കുന്ന തരത്തില്‍ വ്യാജ റിവ്യൂകള്‍ വരുന്നതോടെ സിനിമ മേഖല നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. പലരും സിനിമ കാണാതെയാണ് റിവ്യൂ എഴുതുന്നതെന്ന സത്യവും അതിന് പിന്നിലുണ്ട്.

Videos similaires